താന്ന്യം പഞ്ചായത്തിൽ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ വാർഡ് തല ഉദ്ഘടാനം നടന്നു.
താന്ന്യം: കേരള സർക്കാരിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ വാർഡുതല ഉദ്ഘടാനം താന്ന്യം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് രതി അനിൽകുമാർ ഉദ്ഘടാനം നിർവഹിച്ചു. മെമ്പർ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജിംഷാദ് സ്വാഗതം പറഞ്ഞു. ബി ജെ പി നേതാവ് പ്രകാശൻ കണ്ടംകണ്ടത്ത്, അംഗനവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.