എ ഐ വൈ എഫ് താന്ന്യം വടക്ക് മേഖല കൺവെൻഷൻ സംഘടിപ്പിച്ചു.
താന്ന്യം: എ ഐ വൈ എഫ് താന്ന്യം വടക്ക് മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി സന്ദീപ് കൺവെൻഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. മേഖല കമ്മറ്റിയുടെ പുതിയ ഭാരവാഹികളായി അമൽ രാധാകൃഷ്ണൻ, സംഗീത മനോജ് എന്നിവരെ തെരഞ്ഞെടുത്തു.
എ ഐ വൈ എഫ് മണ്ഡലം ജോ. സെക്രട്ടറി ഷിമ അഖിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എ ഐ വൈ എഫ് നാട്ടിക മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട്, മണ്ഡലം പ്രസിഡണ്ട് സജൽകുമാർ, ജില്ലാ കമ്മിറ്റി അംഗം ടി വി ദിപു, സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ എം വി സുരേഷ്, സി പി ഐ ലോക്കൽ കമ്മറ്റി സെക്രട്ടറി പി കെ ശ്രീജി, ഗുണസിംഗ് വേളേക്കാട്ട്, കെ വി ഭാസ്ക്കരൻ, ശ്രീവാസ്, ലിൻ്റ, രാഖി സതീഷ്, അജിത്ത് സിംഗ് തുടങ്ങിയവർ പങ്കെടുത്തു.