താന്ന്യം പഞ്ചായത്തിൽ എസ് സി, എസ് ടി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു.

താന്ന്യം: താന്ന്യം ഗ്രാമപഞ്ചായത്തിൽ എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു. 2020- 21 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ നിന്ന് 8 ലക്ഷം രൂപ വകയിരുത്തി 32 വിദ്യാർഥികൾക്കാണ് ഉപരിപഠനത്തിനായി ലാപ്ടോപ് നൽകിയത്. പഞ്ചായത്ത്‌ പ്രസിഡണ്ട് രതി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സതി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. സി എൽ ജോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിജോ പുലിക്കോട്ടിൽ, ആന്റേ തൊറയൻ, അഷറഫ്, ജിഷ്ണു, പ്രജീഷ, ഷൈനി ബാലകൃഷ്ണൻ, മീന സുനിൽ, സ്കൂൾ പ്രധാനധ്യാപിക സീന എന്നിവർ പങ്കെടുത്തു. സെക്രട്ടറി അനിൽ നന്ദി രേഖപ്പെടുത്തി.

Related Posts