പാടശേഖര സമിതികള്‍ക്ക് തോളൂര്‍ പഞ്ചായത്തിന്റെ കാര്‍ഷികോപകരണങ്ങള്‍
തോളൂര്‍: സമിതികള്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ വിതരണം ചെയ്ത് തോളൂര്‍ പഞ്ചായത്ത്. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാടശേഖരസമിതികള്‍ക്കും കോള്‍പടവുകള്‍ക്കും കാര്‍ഷികോപകരണങ്ങള്‍ നല്‍കിയത്.
12 പാടശേഖര പടവ് കമ്മിറ്റികള്‍ക്കാണ് യന്ത്രസാമഗ്രികള്‍ നല്‍കിയത്. 27,000 രൂപ വിലവരുന്ന 16 പുല്‍വെട്ടികളാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. ഇതിന് 5 ലക്ഷം ഫണ്ട് വകയിരുത്തിയിരുന്നു. അടുത്ത ഘട്ടത്തില്‍ പാടശേഖര കമ്മിറ്റികള്‍ക്ക് പവര്‍ സ്പ്രയര്‍ നല്‍കുന്നതാണെന്നുംകാര്‍ഷിക മേഖലയിലെ സമഗ്ര വികസനത്തിനായി കേരഗ്രാമം പദ്ധതി, നെല്‍കൃഷിക്ക് സബ്സിഡി, ഒരു കോടി ഫലവൃക്ഷ തൈ വിതരണം, വനിതകള്‍ക്ക് ഗ്രോബാഗ്, ഗ്രാഫ്റ്റ് ചെയ്ത ഫലവൃക്ഷതൈകള്‍, കിഴങ്ങുവിള കിറ്റ് എന്നിവ നല്‍കുന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു.
പാടശേഖര സമിതികള്‍ക്ക് കാര്‍ഷികോപകരണങ്ങള്‍ ലഭിക്കുന്നത് വഴി കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. യന്ത്രോപകരണങ്ങളുടെ വിതരണോദ്ഘാടനംകൃഷിഭവനില്‍ വെച്ച്പഞ്ചായത്ത്പ്രസിഡന്റ്കെ പോള്‍സണ്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്റിങ് ചെയര്‍പേഴ്‌സണ്‍ ഷീന വില്‍സണ്‍ സ്വാഗതം പറഞ്ഞു. കൃഷി ഓഫീസര്‍ വിനേഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ജനപ്രതിനിധികളായസരസമ്മ സുബ്രമണ്യന്‍, ഷീന തോമസ്, സന്തോഷ്, ഷൈലജ ബാബു, വി കെ രഘുനാഥന്‍, ആസൂത്രണ ഉപാധ്യക്ഷന്‍ ലൈജു സി. എടക്കളത്തൂര്‍, പടവുകമ്മിറ്റി കണ്‍വീനര്‍മാരായ കെ കുഞ്ഞുണ്ണി, ഷിന്റോ സി എഫ് എന്നിവര്‍ സംസാരിച്ചു. മെമ്പര്‍മാരായ ലില്ലി ജോസ്, സുധാ ചന്ദ്രന്‍, പ്രജീഷ് എ പി, പടവുകമ്മിറ്റി കണ്‍വീനര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.