അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 2020- 21 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു, വിഎച്ച്എസ്ഇ ഡിപ്ലോമ, ഡിഗ്രി, പിജി, ടി ടി സി, ഡിപ്പോമ (പോളിടെക്നിക്) എന്നിവയില്‍ ഫസ്റ്റ്ക്ലാസ്,
ഡിസ്റ്റിംഗ്ഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ നിലവില്‍ താമസിച്ചുവരുന്ന ജില്ലയിലെ ബന്ധപ്പെട്ട ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് ആധാര്‍, ബാങ്ക് പാസ് ബുക്ക് സഹിതം ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 0487-2360381