വിനയം അഥവാ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ.

വിനയം അഥവാ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ.

വിനയം നിത്യ ജീവിതത്തിൽ പകർത്തി എഴുതിയാണ് എന്റെ

ശിഹാബ് തങ്ങൾ വിട വാങ്ങിയത്...

ഒരു ദിവസത്തിൽ കാണുന്ന ആയിരക്കണക്കിന് ആളുകളോടും ഒരേ പോലെ പെരുമാറാൻ കഴിയുകയും

തിരിച്ചു പോകുമ്പോൾ അവരുടെ മനസ്സ് നിറയെ സന്തോഷത്തോടെ അവരെ തിരിച്ചു പറഞ്ഞയക്കുകയും ചെയ്യുക..

അപൂർവം മനുക്ഷ്യർക്ക് അള്ളാഹു നൽകുന്ന ഏറ്റവും വലിയ അനുഗ്രഹമാണ് അത്..

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അത്തരം ഒരു വ്യക്തിത്വത്തിന് ഉടമ ആയിരുന്നു..

പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ പോയവർക്ക് അറിയാം അവിടെ എത്ര ആളുകൾ ഒരു ദിവസം

വന്നു പോകുന്നു എന്നത്..

രോഗികൾ,മക്കളുടെ വിവാഹം കഴിയാതെ വിഷമിക്കുന്നവർ,വീടില്ലാത്തവർ,ഗൾഫിൽ പോയ ഭർത്താവ്, മക്കൾ,സഹോദരന്മാർ തൊഴിൽ ലഭിക്കാതെ ബുദ്ധിമുട്ടുന്ന വിവരം പറഞ്ഞു പ്രാർത്ഥിക്കണം എന്നു പറയാൻ വന്നവർ അങ്ങിനെ നാനാ തുറകളിൽ പ്രയാസം

അനുഭവിക്കുന്നവർ...

അവരെല്ലാം തങ്ങളെ കണ്ട് അവരുടെ വിഷമങ്ങൾ പറയാൻ വരും. അവരുടെ ഓരോരുത്തരുടെയും കാര്യങ്ങൾ എല്ലാം ക്ഷമയോടെ കേട്ട്

അവരെ സമാധാനിപ്പിച്ചു തിരിച്ചു പറഞ്ഞയക്കുമ്പോൾ അവരുടെ മനസ്സിന് ആശ്വാസം ലഭിച്ചിട്ടുണ്ടാകും..

സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങൾ, സമ്പന്നർ, വലിയ പണ്ഡിതന്മാർ, കേന്ദ്ര, സംസ്ഥാന, വിദേശ മന്ത്രിമാർ വ്യവസായികൾ,ഉദ്യോഗസ്ഥർ തുടങ്ങി പലരും തങ്ങളെ കാണാൻ പാണക്കാട് വരും..അവരുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും തന്നെ കാണാൻ

പുറത്തു കാത്ത് നിൽക്കുന്ന സാധാരണക്കാരുടെ അടുത്തേക്ക് അല്പം കഴിയുമ്പോൾ തങ്ങൾ വരും..

എത്രയോ അനുഭവങ്ങൾ..എനിക്ക് 4 പതിറ്റാണ്ടു കാലത്തെ ബന്ധമുണ്ട് പാണക്കാട് കുടുംബവും ആയി..

ജീവിതത്തിൽ മറക്കാൻ ആവാത്ത അനുഭവങ്ങൾ ഉണ്ട് എനിക്ക്..

1984 ൽ എന്റെ തൊട്ടടുത്ത മഹല്ലിൽ മുറ്റിച്ചുർ പള്ളിയുടെ ഉദ്‌ഘാടനം ശിഹാബ് തങ്ങൾ ആയിരുന്നു..

അന്നെനിക്ക് 20 വയസ്സ് പ്രായം..ഞാൻ മുസ്ലിം യൂത്ത്ലീഗിന്റെ നാട്ടിക നിയോജക മണ്ഡലം ജനറൽ സെക്രട്ടറി..

എനിക്ക് അന്ന് തങ്ങളുമായി വളരെ അടുത്ത ബന്ധം ഒന്നുമില്ല..പലപരിപാടികളിലും വെച്ചു കണ്ടിട്ടുണ്ട്..

തങ്ങളെ പള്ളി ഉദ്ഘാടനത്തിന് കൊണ്ടുവരാനും പാണക്കാട് തിരിച്ചു കൊണ്ടു പോയി വിടാനും എനിക്ക് അവസരം ലഭിച്ചു..

ഞാൻ തങ്ങളോടൊപ്പം യാത്ര ചെയ്ത മണിക്കൂറുകൾ എന്റെ ജീവിതത്തിലെ വലിയ അനുഭവം തന്നെ ആണ്..

പാണക്കാട് എത്തുന്നത് വരെ ഓരോന്നും സംസാരിച്ചും പലതും പറഞ്ഞു തന്നും ഇടക്ക് തങ്ങൾ തമാശകൾ

പറഞ്ഞും ഞാൻ തങ്ങളോടൊപ്പം യാത്രചെയ്തു. ജീവിതത്തിൽ ഒരിക്കലും ആ ദിവസം മറക്കാൻ ആവില്ല..

ഞങ്ങൾ തിരിച്ചു പാണക്കാട് എത്തുമ്പോൾ പാതിരാത്രി കഴിഞ്ഞിട്ടുണ്ട്..അപ്പോഴും അവിടെ തങ്ങളെ കാണാൻ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി 30ൽ അധികം പേർ അവിടെ ഉണ്ട്..ശിഹാബ് തങ്ങൾ ധൃതിയോടെ അകത്തേക്ക് കയറിപ്പോയി..ഒരൽപ്പം കഴിഞ്ഞു തിരിച്ചു വന്നു..

എന്നെയും കൂടെ ഉണ്ടായിരുന്ന മുഹമ്മദലി സാഹിബിനെയും തങ്ങൾ അകത്തേക്ക് കൊണ്ടുപോയി..

അടുക്കള ഭാഗത്ത് ഒരു ഡൈനിങ്ങ് ഹാൾ ഉണ്ട്..മേശപ്പുറത്തു ഞങ്ങൾക്ക് ചോറും, മീൻ കറിയും വിളമ്പി വച്ചിട്ടുണ്ട്..ജോലിക്കാർ ആരും അവിടെ ഇല്ല..തങ്ങൾ തന്നെ എടുത്തു വെച്ചതാണ്..ഭക്ഷണം കഴിക്കാൻ പറഞ്ഞു തങ്ങൾ പുറത്ത് കാത്തിരിക്കുന്നവരെ ഓരോരുത്തരായി കാണാൻ തുടങ്ങി..10 മിനുട്ട് കഴിഞ്ഞപ്പോൾ തങ്ങൾ വീണ്ടും അകത്തേക്ക് വന്നു..ഞങ്ങൾക്ക് ഭക്ഷണത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടോ. എന്നുചോദിച്ചു അല്പം കൂടെ ചോറ് വിളമ്പി തന്നു..വീട്ടു ജോലിക്കാർ എല്ലാവരും നല്ല ഉറക്കം..അല്ലെങ്കിൽ നമുക്ക് എന്തെങ്കിലും ഉണ്ടാക്കി കഴിക്കാമായിരുന്നു..

വീട്ടിൽ പാതിരാത്രി വന്ന ഒരു മുസ്ലിം യൂത്ത് ലീഗ് പ്രവർത്താനോട് കാണിച്ച ആദിത്യ മര്യാദ എന്നെ അത്ഭുദപ്പെടുത്തി..

മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ഞങ്ങൾ യാത്ര തിരിക്കുമ്പോൾ ആ മുഖത്ത് കണ്ട സ്നേഹം.. ആ പ്രകാശിക്കുന്ന മുഖം

ഇന്നും മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല..

പിന്നീട് എത്ര വലിയ ആൾക്കൂട്ടത്തിൽ വെച്ചു കണ്ടാലും എന്നെ പേരെടുത്ത് വിളിക്കുമായിരുന്നു..

നിരന്തര യാത്രകൾ,വിശ്രമമില്ലാത്ത പരിപാടികൾ,അങ്ങിനെ തങ്ങളുടെ ജീവിതം സമൂഹത്തിനുവേണ്ടി ഉഴിഞ്ഞു വെച്ചു..

2004 ൽ ഞങ്ങൾ സഹപ്രവർത്തകരായ സി.എ. മുഹമ്മദ് റഷീദ്, എം.പി.കുഞ്ഞിക്കോയ തങ്ങൾ,പി.കെ.ഷാഹുൽ ഹമീദ്,

അഷ്റഫ് തളിയത്ത് എന്നിവർ ഒരുമിച്ച് റമളാനിൽ ഉംറ നിർവഹിക്കാൻ പോകുമ്പോൾ തങ്ങളെ കണ്ട്

ദുആ ചെയ്യിക്കാൻ പോയി. ആദ്യമായി ഉന്മേഷമില്ലാതെ,രോഗിയായി കാലുകൾ വലിച്ചു വെച്ചാണ് തങ്ങൾ അന്ന് പുറത്തേക്ക് വന്നത്..

വർധിച്ച പ്രമേഹം,മറ്റു അസുഖങ്ങൾ തങ്ങളുടെആരോഗ്യത്തെ ക്ഷീണിപ്പിക്കാൻ തുടങ്ങി എന്നു മനസ്സിലായി..

ശിഹാബ് തങ്ങളെ കണ്ട് തിരിച്ചു വരുമ്പോൾ മനസ്സ് തേങ്ങിയത് അന്നാണ്..

പിന്നീട് പുറത്തെ പരിപാടികൾക്ക് പോകാതെ ആയി ,തങ്ങൾ വീട്ടിൽ വിശ്രമം മാത്രമായി കഴിഞ്ഞിരുന്നസമയം..

അന്നൊരിക്കൽ തളിക്കുളത്ത് നിന്നും കുറെ പ്രവർത്തകർ ഒന്നിച്ചു

തങ്ങളെ കാണാൻ പോയി. ഞങ്ങൾ എല്ലാവരും തങ്ങളുടെ ചുറ്റും നിന്നു..

കൂട്ടത്തിൽ പ്രായമുള്ള ഉമ്മർക്ക പറഞ്ഞു. ഞങ്ങൾ തളിക്കുളത്ത് നിന്നാണ് വരുന്നത്..

തല ഉയർത്തി തങ്ങൾ ചോദിച്ചു ഹാറൂൺ റഷീദ് ഇല്ലേ നിങ്ങളുടെ കൂടെ. എല്ലാവരും സ്തംഭിച്ചുപോയി..

എന്റെ കണ്ണുകൾ നിറഞ്ഞു..

അവസാന സമയം വരെ സാധാരണ പ്രവർത്തകരെ, സമൂഹത്തിലെ പാവപ്പെട്ടവരുടെഹൃദയത്തോട് ചേർത്തു നിന്ന്

സ്നേഹിച്ച മറ്റൊരു നേതാവും ഇല്ല..

ജാതിയുടെ പേരിൽ മനുക്ഷ്യരെ ഭിന്നിപ്പിച്ച് അധികാരങ്ങൾ കൈക്കലാക്കുന്ന ഈ ഘട്ടത്തിൽ മത ചിന്തകൾ ഇല്ലാതെ മനുക്ഷ്യനെ സ്നേഹിക്കുകയും, അവർക്ക് അർഹമായ സഹായം നൽകാൻ തങ്ങൾ എപ്പോളും ശ്രദ്ധിച്ചിരുന്നു..

ഈജിപ്‌തിലെ അൽ അസ്ഗർ യൂണിവേസിറ്റിയിൽ നിന്നും ഇസ്‍ലാമിക് ചരിത്രത്തിൽ

ബിരുദാനന്തര ബിരുദം നേടിയ തങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്..

അലിഗഡ് യൂണിവേസിറ്റിയുടെ ഓഫ് കാമ്പസ് മലപ്പുറത്ത് കൊണ്ടു വന്നത് തങ്ങൾ പ്രത്യേകം താത്പര്യമെടുത്താണ്..

ബാബരി മസ്ജിദ് തകർക്കപ്പെട്ട സന്ദർഭത്തിൽ രാജ്യം കത്തി അറിഞ്ഞപ്പോൾ

കേരളം ഒരു സമാധാന തുരുത്തായി നിന്നതിനു പിന്നിലും ശിഹാബ് തങ്ങൾ വഹിച്ച പങ്ക് കാലം എന്നും സ്മരിക്കും.

ആ വിളക്കുമാടം ആണ് നമുക്ക് നഷ്ടപ്പെട്ടത്..ആ സ്നേഹതേന്മഴ നിലച്ചിട്ട് ഇന്നേക്ക് 12 വർഷം തികയുന്നു..

ഞാൻ മരിക്കുന്നത് വരെ ഓർമചെപ്പിൽ സൂക്ഷിക്കാൻ ഒരുപാട് സ്നേഹം ചൊരിഞ്ഞു തന്ന ശിഹാബ് തങ്ങൾ...

നാഥാ സ്നേഹനിധിയുടെ ഖബറിടം നീ അദ്ദേഹം ചെയ്‌ത നന്മയുടെ പ്രകാശം കൊണ്ട് നിറക്കേണമേ..

മഗ്ഫിറത്ത് നൽകി അനുഗ്രഹിക്കേണമേ ആമീൻ..

കെ.എ. ഹാറൂൺ റഷീദ്

മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട്

പി.ഒ.തളിക്കുളം..

തൃശ്ശൂർ ജില്ല

9847 125 925

Related Posts