പുത്തൻ ഉണർവോടെ പുതിയ മാറ്റങ്ങളുമായി, ഒന്നാം വാർഷിക നിറവിൽ തൃശൂർ ടൈംസ്

സ്ഥാപിതമായി ഒരു വർഷം പിന്നിടുമ്പോൾ നിങ്ങൾ അർപ്പിച്ച വിശ്വാസത്തിനു ഹൃദയംഗമമായ നന്ദി അർപ്പിക്കുന്നു.

പുത്തൻ ഉണർവുമായി ത്യശൂർ ടൈംസ് നവലോക മാധ്യമ രംഗത്ത് എത്തിയതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ നിങ്ങൾക്ക് മുന്നിൽ പുതിയ ലോഗോ പരിചയപ്പെടുത്തുകയാണ്. വായനക്കാർക്കും, പ്രേക്ഷകർക്കുമൊപ്പം കൃത്യതയോടെ വേഗത്തിൽ ലോക വാർത്തകൾക്കൊപ്പം സഞ്ചരിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടേയിരിക്കും. തൃശൂർ ടൈംസിന്റെ മുഖമായ ലോഗോയുടെ മാറ്റത്തെ സ്വീകരിക്കാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി ഉള്ളടക്കത്തെ കൂടുതൽ മനോഹരമാക്കാനും നിസീമമായ സഹകരണം തുടർന്നും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.

2020 സെപ്റ്റംബർ 23 നാണ് ലോകമെമ്പാടുമുള്ള മലയാളികൾക്കായി, ലോക വാർത്താ ജാലകമായി തൃശ്ശൂർടൈംസ് ആരംഭിച്ചത്. രാഷ്ട്രീയം, കല, സാഹിത്യം, ആരോഗ്യം, അന്തർദേശീയം, കായികം, ഗൾഫ്, സിനിമ തുടങ്ങി എല്ലാ രംഗത്തെയും വാർത്തകളും, വിശേഷങ്ങളും, പ്രത്യേക കോളങ്ങളും ഉൾപ്പെടുത്തി ഇന്നിന്റെ ലോകത്തെ വരച്ചു കാട്ടുന്നതിനൊപ്പം നാടിന്റെ സ്പന്ദനങ്ങൾ ഒപ്പിയെടുക്കുന്ന മാധ്യമപ്രവർത്തകരും സാമൂഹിക ഉത്തരവാദിത്തബോധത്തോടെ വിഷയങ്ങൾ വിശകലനം ചെയ്തുമാത്രം പ്രസിദ്ധീകരിക്കുന്ന പ്രവർത്തനനിരതമായ എഡിറ്റോറിയൽ ബോർഡുമാണ് തൃശൂർ ടൈംസിന്റെ ഹൃദയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മാധ്യമ പ്രവർത്തകരുടെയും, എഴുത്തുകാരുടെയും പ്രതിഫലേച്ഛയില്ലാത്ത പ്രവർത്തനങ്ങളും തൃശൂർ ടൈംസിന്റെ മുതൽക്കൂട്ടാണ്. എല്ലാവർക്കും ടീം തൃശൂർ ടൈംസിന്റെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.

Related Posts