പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കി തൃപ്രയാർ സ്വദേശി അഞ്ജലി.
തൃപ്രയാർ: പ്ലസ് ടു പരീക്ഷയിൽ 1200 മാർക്ക് നേടി ഉന്നതവിജയം കരസ്ഥമാക്കി തൃപ്രയാർ സ്വദേശി അഞ്ജലി. തൃപ്രയാർ പോളിജംഗ്ഷന് സമീപം താമസിക്കുന്ന വല്ലത്ത് അജിത്തിന്റെയും അമ്പിളിക്കലയുടെയും മകളായ അഞ്ജലി എങ്ങണ്ടിയൂർ നാഷണൽ സ്കൂൾ വിദ്യാർത്ഥിനിയാണ്. കൊവിഡ് സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകളായിരുന്നെങ്കിലും അധ്യാപകരും മാതാപിതാക്കളും നൽകിയ പിന്തുണയാണ് പ്രചോദനമായതെന്ന് അഞ്ജലി പറഞ്ഞു. നാഷണൽ സ്കൂളിലെ അധ്യാപകർ അഞ്ജലിയുടെ വീട്ടിലെത്തി അഭിനന്ദിച്ചു.