റേഡിയോഗ്രാഫര്‍ ഗ്രേഡ് II തസ്തികയില്‍ ഒഴിവുകള്‍.
തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ റേഡിയോ തെറാപ്പി ആന്റ് റേഡിയോ ഡയഗനോസിസ് വിഭാഗങ്ങളിലുള്ള റേഡിയോഗ്രാഫര്‍ ഗ്രേഡ് II തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ആകെ നാല് ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യൂ നടത്തുക. അപേക്ഷകര്‍ പ്ലസ് ടു/ പ്രി-ഡിഗ്രി കോഴ്‌സ് ജയിച്ചവരായിരിക്കണം. കൂടാതെ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനില്‍ പൂര്‍ത്തീകരിച്ച രണ്ട് വര്‍ഷത്തെ റേഡിയോളജി അസിസ്റ്റന്റ് കോഴ്‌സ് അഥവാ ബെര്‍നാര്‍ഡ് റേഡിയോളജി ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള റേഡിയോളജി സര്‍ട്ടിഫിക്കറ്റുമാണ് വിദ്യാഭ്യാസ യോഗ്യത.
നിബന്ധനകള്‍ക്ക് വിധേയമായി 850 രൂപ ദിവസ വേതനത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പും സഹിതം മുളങ്കുന്നത്തുകാവിലുള്ള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ആഗസ്റ്റ് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. യാത്രാബത്ത മറ്റ് അലവന്‍സുകള്‍ അനുവദിക്കുന്നതല്ല. ഫോണ്‍ : 0487-2200310, 0487-2200319