അന്തിക്കാട്ഗ്രാമപഞ്ചായത്തിൽ നാളെ മെഗാ വാക്സിൻ ക്യാമ്പ്.
അന്തിക്കാട്: അന്തിക്കാട് ഗവണ്മെന്റ് ഹോസ്പിറ്റലിൽ (CHC) നാളെ (22/07/2021) രാവിലെ 9:30ന് മെഗാ വാക്സിൻ ക്യാമ്പ് ആരംഭിക്കും. ഏപ്രിൽ പത്താം തീയതി വരെ കോവിഷിൽഡ് ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ച അന്തിക്കാട് പഞ്ചായത്തിലുള്ളവർക്ക് സെക്കൻഡ് ഡോസ് എടുക്കുന്നതിന് വേണ്ടിയാണ് ക്യാമ്പ് നടത്തുന്നതെന്ന് അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ അറിയിച്ചു.