വടക്കാഞ്ചേരിയിൽ ഉദ്യാനമൊരുക്കി ലയൺസ് ക്ലബ്.
By swathy
വടക്കാഞ്ചേരി: വടക്കാഞ്ചേരി ശിവക്ഷേത്രത്തിന് മുന്നിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉദ്യാനം ഒരുക്കി. ഉദ്യാനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡണ്ട് തോമസ് തരകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അജിത്കുമാർ മല്ലയ്യ, സന്ധ്യ കൊടക്കാടത്ത്, സി എ ശങ്കരൻ കുട്ടി, ഹരീഷ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.