വാടാനപ്പള്ളി ഗണേശമംഗലം ഗണപതി ക്ഷേത്രത്തിന്റെ പുനർ നിർമ്മാണത്തിന്റെ ഭാഗമായി കട്ടിള വെയ്പ്പ് ചടങ്ങ് നടന്നു.

വാടാനപ്പള്ളി: ഗണേശമംഗലം ഗണപതി ക്ഷേത്രത്തിന്റെ പുനർ നിർമ്മാണം രണ്ടാം ഘട്ടത്തിന്റെ പ്രധാന ചടങ്ങായ കട്ടിള വെയ്പ്പ് കർമ്മം പെരിങ്ങോട്ടുകര ആവണങ്ങാട്ട് കളരി അഡ്വ. എ യു.l രഘുരാമ പണിക്കർ നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രി കൃഷ്ണപ്രസാദ്, മേൽശാന്തി വിനോദ്, അഭീഷ് ശാന്തി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ഭാരവാഹികളായ പി എസ് പ്രദീപ്, ഐ കെ മുകുന്ദൻ, സത്യപാലൻ, പി എസ് സുനിൽകുമാർ, പ്രദീപ് പണ്ടാരൻ , കെ എ അനിൽകുമാർ, പ്രതാപൻ ചക്കാമഠത്തിൽ, സി കെ രാജൻ തുടങ്ങിയവർ നേതൃത്ത്വം നൽകി. അഡ്വ. എ യു രഘുരാമ പണിക്കരെ ക്ഷേതം സെകട്ടറി ഐ കെ മുകുന്ദൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ക്ഷേത്രനിർമ്മാണ ശിൽപ്പി അയ്യപ്പ കുട്ടിയെ ക്ഷേത്ര പ്രസിഡണ്ട് പി എസ് പ്രദീപ് ആദരിച്ചു.

ഗണേശമംഗലം ക്ഷേത്രനിർമ്മാണത്തിന്റെ രണ്ടാം ഘട്ടം അതിവേഗം പുരോഗമിക്കുകയാണ്. രണ്ടു നിലകളിലായി പൂർണ്ണമായും കരിങ്കല്ല് കൊണ്ട് നിർമ്മിക്കുന്ന ക്ഷേത്രം രൂപകൽപ്പന ചെയ്തത് പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ്. നിർമ്മാണ പ്രവർത്തി ചെയ്യുന്നത് പ്രശസ്ത ശിൽപ്പി ഒറ്റപ്പാലം അയ്യപ്പൻ കുട്ടിയാണ്. ക്ഷേതം രണ്ടാം നിലയുടെ പണികൾ ആരംഭിച്ചു കഴിഞ്ഞു. കൂടാതെ മേൽക്കൂര പണിയുടെ ഭാഗമായ് മരത്തിന്റെയും ചെമ്പോലയുടെയും പണി ആരംഭിക്കേണ്ടതുണ്ട്. ഒന്നേകാൽ കോടിയുടെ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന ക്ഷേത്രം ശ്രീകോവിൽ നിർമ്മാണത്തിന് നാനാദേശത്തെയും ഗണേശ ഭക്തരുടെ സഹായം വേണമെന്ന് ക്ഷേത്രoഭാരവാഹികൾ അഭ്യർത്ഥിച്ചു. ഈ തീരദേശ മേഖലയിൽ ഗണപതി ഭഗവാൻറ ഒരു മഹാക്ഷേത്രമായ് ഗണേശമംഗലം ക്ഷേത്രം മാറുമെന്നും ഭാരവാഹികൾ അറിയിച്ചു.

Related Posts