വലപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടമുട്ടം സെന്ററിൽ 'ഗാന്ധി സ്മൃതി സംഗമം' നടത്തി

വലപ്പാട്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് വലപ്പാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടമുട്ടം സെന്ററിൽ 'ഗാന്ധി സ്മൃതി സംഗമം'നടന്നു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് സി വി വികാസിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. മണ്ഡലം വൈസ് പ്രസിഡണ്ട് ജോസ് താടിക്കാരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഭാരവാഹികളായ ഫിറോസ്, സുമേഷ് പാനാട്ടിൽ, പി എസ് സന്തോഷ്, കബീർ, എം എം ഇക്ബാൽ, ഇ ആർ രഞ്ചൻ, മൈത്രി വത്സൻ, എ എൻ ജി ജെയ്ക്കോ, എ ആർ സുധർമ്മൻ, പുതിയതായി സി പി ഐയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന എം എ സലീം എന്നിവർ സംസാരിച്ചു. നസറുദ്ദീൻ ഷാ നന്ദി പറഞ്ഞു. കെ വി വിജയൻ, ഉണ്ണികൃഷ്ണൻ ചാണാടിക്കൽ, സി ആർ അറുമുഖൻ, സി കെ ഉല്ലാസ്‌, ബാബു കുന്നുങ്ങൽ, ഡേവീസ് വാഴപ്പള്ളി, ടി ജെ ഡേവിസ്,ഗീത രാംദാസ്, ഫാത്തിമ സലീം, പ്രവീൺ പൊയ്യാറ, പി കെ ഷൗക്കത്തലി, പ്രദീപ് നെടിയിരിപ്പിൽ, തഹ്സിൽ എന്നിവർ പങ്കെടുത്തു.

Related Posts