വലപ്പാട് സർവ്വീസ് സഹകരണ ബാങ്ക് സഹകരണ അംഗത്വ സമാശ്വാസ ചികിത്സ സഹായ ഫണ്ട് വിതരണം ചെയ്തു.
വലപ്പാട്: സഹകരണ ബാങ്കുകളിൽ അംഗങ്ങളായ ഗുരുതരമായ രോഗം ബാധിച്ച സഹകാരികൾക്ക് സഹകരണ അംഗത്വ സമാശ്വാസ ചികിത്സ സഹായ ഫണ്ടിൽ (എം ആർ എഫ്) നിന്ന് ആദ്യ ഘട്ടമായി 17 അംഗങ്ങൾക്ക് 3,50000 രൂപ വിതരണം ചെയ്തു. പി എസ് സി എസ് തൃശൂർ ജില്ലാ പ്രസിഡണ്ട് എം എ ഹാരിസ് ബാബു വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് മുഖ്യാതിഥിയായി. ബാങ്ക് പ്രസിഡണ്ട് രാജിഷ ശിവജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ തോമസ് മാസ്റ്റർ, ബാങ്ക് ഡയറക്ടർ സി കെ കുട്ടൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ ബാങ്ക് ഡയറക്ടർമാരും ജീവനക്കാരും പങ്കെടുത്തു.