സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചക വാതക വില വർദ്ധനവിനെതിരെയും പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവിനെതിരെയും പ്രതിഷേധ സമരം നടത്തി.
നാട്ടിക: സി പി ഐ നാട്ടിക ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാചക വാതക വില വർദ്ധനവിനെതിരെയും പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവിനെതിരെയും പ്രതിഷേധ സമരം നടത്തി. സി പി ഐ സംസ്ഥാന കമ്മിറ്റി അംഗവും കേരള മഹിളാ സംഘം തൃശൂർ ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ സ്വർണ്ണലത ടീച്ചർ സമരം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി വി വി പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക്കൽ കമ്മിറ്റി അഗം മണി നാട്ടിക, ഇ എൻ ആർ കൃഷ്ണൻ, പ്രതാപൻ, നസീർ, സീമരാജൻ, രജനി അനിൽ കുമാർ എന്നിവർ പങ്കെടുത്തു.