വലപ്പാട് പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു.
വലപ്പാട്: വലപ്പാട് പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനചാരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ കർഷകരെയും കർഷക തൊഴിലാളികളെയും ആദരിച്ചു. ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം നാട്ടിക എം എൽ സി സി മുകുന്ദൻ നിർവഹിച്ചു. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വ്യത്യസ്ത കൃഷികളിൽ മികവു തെളിയിച്ച പഞ്ചായത്തിലെ 11 കർഷകരെയാണ് ആദരിച്ചത്. ഫാ. ബാബു അപ്പാടൻ, ശശാങ്കൻ തോട്ടാരത്ത്, ചന്ദ്രൻ തട്ടാരപുരയ്ക്കൽ, മീന മോഹനൻ എടശ്ശേരി, ഗിരീഷ് പ്രസാദ് പട്ടാലി, രാധാകൃഷ്ണൻ ചാണാടിക്കൽ, ഷിബു എൻ കെ നമ്പെട്ടി, ജമീല സലാം പോക്കാക്കില്ലത്ത്, ബബിനി വി നകുലൻ, ജെബിൻ കെ ജോർജ്ജ്, ആമിന ഫിദ എന്നിവരെയാണ് അവാർഡ് നൽകി ആദരിച്ചത്.
പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വലപ്പാട് കൃഷി ഓഫീസർ എം ഫാജിത റഹ്മാൻ പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിത്ത് വി ആർ, സി ഡി എസ് മെമ്പർ തോമസ് മാസ്റ്റർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ എ തപതി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനിത കാർത്തികേയൻ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.