വലപ്പാട് ഗാന്ധി ജയന്തിയോടനുബന്ധിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു
വലപ്പാട്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് വാടാനപ്പിള്ളി എക്‌സൈസ് റേഞ്ച് ഓഫീസും വലപ്പാട് മദർ റെസിഡൻസ് അസോസിയേഷനും ചേർന്ന് ലഹരിവിരുദ്ധ ബോധവൽകരണ സൈക്കിൾ റാലി സംഘടിപ്പിച്ചു. വാടാനപ്പിള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ പി ജയപ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിതം തന്നെ ലഹരി എന്ന ആശയത്തിലൂന്നി നടന്ന പരിപാടിയിൽ മദർ റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ആൻഡ്രൂസ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രിവന്റീവ് ഓഫീസർ ദക്ഷിണ മൂർത്തി, ജോയിന്റ് സെക്രട്ടറി ബാബു ഷമീർ എന്നിവർ സംസാരിച്ചു. സൈക്കിൾ റാലി വാടാനപ്പിള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി നളിനി നന്ദി അറിയിച്ചു. വലപ്പാട്, തൃപ്രയാർ ഭാഗങ്ങളിൽ സഞ്ചരിച്ച് ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡ് വഴി ചന്തപ്പാടിയിൽ റാലി സമാപിച്ചു.