വലപ്പാട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സാമഗ്രികൾ വിതരണം ചെയ്തു.
വലപ്പാട് : വലപ്പാട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സാമഗ്രികൾ വലപ്പാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് വിതരണം ചെയ്തു. വാക്സിനേഷനാവശ്യമായ ലാപ്ടോപ്പ്, ആശാ വർക്കർമാർക്കുള്ള മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ്സ്, നാട്ടിക ഫയർ & റെസ്ക്യൂവിലേക്ക് ഫോഗ്ഗിങ്ങ് മെഷീൻ എന്നിവയാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി മെമ്പർമാരായ അനിത കാർത്തികേയൻ, സുധീർ പട്ടാലി, പ്രില്ലസുധി, പഞ്ചായത്തംഗം അജയ്ഘോഷ്, ഹെൽത്ത് ഇൻസ്പെക്ടർ വി എസ് രമേഷ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ലാസർ, ബ്രിജിലാൽ എന്നിവർ പങ്കെടുത്തു.