വികസന സമിതി രൂപീകരിച്ചു.
വലപ്പാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ വലപ്പാട് മേഖല വികസന സമിതി യോഗം ചേർന്നു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക എം എൽ എ സി സി മുകുന്ദൻ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ്, വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിതാ ആഷിക്ക്, ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ, വികസന സമിതി അംഗംങ്ങളായ തോമസ് മാസ്റ്റർ, തരാനാഥൻ മാസ്റ്റർ, ഷൌക്കത്ത് അലി, ശരീഫ് അബൂബക്കർ, അധ്യാപകരായ റാണി വി കുമാർ, സ്മിത കെ ബി, ഡോ. ഗീത സി എ, രമ്യ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.