അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി വലപ്പാട് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ വയോധികയ്ക്ക് വീട് നിർമിച്ച് നൽകി.
വലപ്പാട്: അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി വലപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 14 ലെ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പദ്ധതിയിൽ അംഗമായ ശാന്ത വാഴപ്പുള്ളിയ്ക്ക് നിർമിച്ച നൽകിയ വീടിന്റെ ഗൃഹപ്രവേശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിതാ ആഷിക്കിന്റെ സാന്നിധ്യത്തിൽ നടന്നു. അഗതി രഹിത കേരളം പദ്ധതിപ്രകാരം 150000 രൂപ വകയിരുത്തിയാണ് 3 സെന്റ് ഭൂമി വാങ്ങി നൽകിയത്. വലപ്പാട് പഞ്ചായത്തിൽ നിന്നും അനുവദിച്ച ഭവന നിർമാണ ഫണ്ടായ 250000 രൂപ ഉപയോഗിച്ചാണ് പണിപൂർത്തികരിച്ചത്. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി, സി ഡി എസ് മുൻ ചെയർപേഴ്സൺ തുളസി സന്തോഷ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക ദേവൻ, സി ഡി എസ് മെമ്പർ ഗീതാ രാധാകൃഷ്ണൻ, എ ഡി എസ് മെമ്പർ രമ എന്നിവർ പങ്കെടുത്തു.