വലപ്പാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം രജതജൂബിലി ആഘോഷിച്ചു.
വലപ്പാട്: ജനകീയാസൂത്രണ പ്രസ്ഥാനം നിലവിൽ വന്ന് 25 വർഷം പിന്നിടുന്നതിന്റെ ഭാഗമായി വലപ്പാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം രജതജൂബിലി ആഘോഷിച്ചു. നാട്ടിക നിയോജക മണ്ഡലം മുൻ എം എൽ എ ഗീതഗോപി ഉദ്ഘാടനം ചെയ്‍തു. ചടങ്ങിൽ മുൻ പ്രസിഡണ്ടുമാരായ കെ പി മണികണ്ഠൻ, എൻ എം ബീന, എ എം പ്രേം ബുഷൻ, ബീന അജയ ഘോഷ്, ഇ കെ തോമസ് മാസ്റ്റർ എന്നിവരെ ആദരിച്ചു. വലപ്പാട് പഞ്ചയത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് അധ്യക്ഷ വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് വി ആർ ജിത്ത്, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾ, കെ എ തപതി, സുധീർ പട്ടാലി, അനിത കാർത്തികേയൻ, മറ്റു ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി ജോയ്സി വർഗ്ഗീസ്, അസിസ്റ്റന്റ് സെക്രട്ടറി, മറ്റു ഉദ്യോഗസ്ഥർ, റിസോർസ്സ് പേഴ്സൺ മോഹനൻ മാഷ് എന്നിവർ പങ്കെടുത്തു.