കേരള പ്രവാസി ഫെഡറേഷൻ വലപ്പാട് പഞ്ചായത്ത് കൺവെൻഷൻ നടത്തി
എടമുട്ടം: കേരള പ്രവാസി ഫെഡറേഷൻ വലപ്പാട് പഞ്ചായത്ത് കൺവെൻഷൻ എടമുട്ടം സർദാർ മന്ദിരത്തിൽ വെച്ച് നടത്തി. കേരള പ്രവാസി ഫെഡറേഷൻ വലപ്പാട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടി വി ആർ മോഹൻദാസ് അധ്യക്ഷത വഹിച്ച കൺവെൻഷൻ പ്രവാസി ഫെഡറേഷൻ തൃശ്ശൂർ ജില്ല ജോ. സെക്രട്ടറി സോമൻ താമരക്കുളം ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി സക്കീർ ഹുസൈൻ, മുഖ്യ പ്രഭാഷണം നടത്തി. സി പി ഐ നാട്ടിക മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി കെ ശശിധരൻ, സി പി ഐ വലപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ ജി സുഭാഷ്, അസി. സെക്രട്ടറി രാജൻ പട്ടാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വസന്തദേവ ലാൽ, സുചിന്ദ് പുല്ലാട്ട്, ഹിരൺ കെ വി, കണ്ണൻ വലപ്പാട്, ജയിൻ പ്രിയൻ, മുബീഷ് പനയ്ക്കൽ എന്നിവർ സംസാരിച്ചു. കിഷോർ വാഴപ്പുള്ളിയെ സെക്രട്ടറിയായും പ്രസിഡണ്ടായി ലാൽ കച്ചില്ലത്തെയും ഹിരൺ കെ വിയെ ഖജാൻജിയായും തെരഞ്ഞെടുത്തു.
കേരള പ്രവാസി ഫെഡറേഷൻ വലപ്പാട് പഞ്ചായത്ത് കമ്മിറ്റി കേന്ദ്രീകരിച്ച് പ്രവാസി ക്ഷേമ സെസൈറ്റി രൂപീകരിക്കുവാൻ പ്രമേയത്തിലൂടെ പാസാക്കി. ലാൽ കച്ചില്ലം സ്വാഗതവും സെക്രട്ടറി കിഷോർ വാഴപ്പള്ളി നന്ദിയും പറഞ്ഞു.