വലപ്പാട് പഞ്ചായത്ത് 18ാം വാർഡിന്റെ നേതൃത്വത്തിൽ പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
വലപ്പാട്: വലപ്പാട് പഞ്ചായത്ത് 18ാം വാർഡിന്റെ നേതൃത്വത്തിൽ സി ബി എസ് സി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിതാ ആഷിക്ക് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. 18ാം വാർഡ് മെമ്പർ പ്രഹർഷൻ, സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി സത്യൻ എ ആർ, ഹരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.