വലപ്പാട് മാവേലി സ്റ്റോറിൽ നാട്ടിക നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഓണചന്ത സംഘടിപ്പിച്ചു.

വലപ്പാട്: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ നാട്ടിക നിയോജക മണ്ഡലം ഓണചന്ത വലപ്പാട് മാവേലി സ്റ്റോറിൽ സംഘടിപ്പിച്ചു. അരി, പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി, പച്ചക്കറി, എത്തക്കായ എന്നീ നിത്യോപയോഗ സാധനങ്ങൾ പൊതു വിപണിയേക്കാൾ കുറഞ്ഞ നിരക്കിലും സബ്‌സിഡി വിലയിലുമാണ് ഓണചന്തയിൽ പൊതുജനങ്ങൾക്കു ലഭിക്കുക. തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ സി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക എം എൽ എ, സി സി മുകുന്ദൻ ഉദ്ഘാടനവും ആദ്യ വില്പനയും നിർവഹിച്ചു. വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് വി ആർ ജിത്ത്, യൂത്ത് കോ ഓർഡിനേറ്റർ വി എസ് സൂരജ് എന്നിവർ സംസാരിച്ചു. ചാവക്കാട് ഡിപ്പോ മാനേജർ പി വി ലത സ്വാഗതവും താലൂക്ക് സപ്ലൈ റേഷനിങ് ഇൻസ്‌പെക്ടർ കെ പി റീന നന്ദിയും രേഖപ്പെടുത്തി.

Related Posts