വലപ്പാടിന്റെ അഭിമാനം പൈലറ്റ് അനീസ് മുഹമ്മദിന് യൂത്ത്ലീഗിന്റെ നേതൃത്വത്തിൽ ആദരവ്.

വലപ്പാട്: തീരദേശ മേഖലക്ക് അഭിമാനമായി മാറിയ പൈലറ്റ് അനീസ് മുഹമ്മദിനെ യൂത്ത് ലീഗ് വലപ്പാട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനീസ് മുഹമ്മദിന്റെ വസതിയിൽ ചെന്ന് മൊമെന്റോ നൽകി ആദരിച്ചു. വലപ്പാട് പഞ്ചായത്ത്‌ മൂന്നാം വാർഡ് മെമ്പർ സിജി സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം ആർ എം മനാഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കഴിമ്പ്രം മേഖല ജനറൽ സെക്രട്ടറി അലി കഴിമ്പ്രം അനുമോദന പ്രഭാഷണം നടത്തി. വനിതാ ലീഗ് സെക്രട്ടറി സമീറ ബദ്ധറുദ്ധീൻ, ഇ എം കബീർ, പി ഐ കരീം, മുഹമ്മദ് ഇർഫാൻ, മുജു വലപ്പാട്, യൂത്ത് ലീഗ് വലപ്പാട് പഞ്ചായത് സെക്രട്ടറി മുഹമ്മദ് റിസ്‌വാൻ, തമീം ഗസനി എന്നിവർ പങ്കെടുത്തു.

Related Posts