വാടാനപ്പള്ളി പഞ്ചായത്ത് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.
വാടാനപ്പള്ളി: കൊവിഡ് 19 അതിതീവ്ര വ്യാപനം കണക്കിലെടുത്ത് വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നിയന്ത്രണണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. 30/07/2021 ന് കൂടിയ സര്‍വകക്ഷി യോഗ തീരുമാനപ്രകാരം പഞ്ചായത്ത് പരിധിയിലെ റോഡുകളില്‍ താഴെപറയും പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു.
പഞ്ചായത്ത് പരിധിയില്‍ തുറന്നിടുന്ന റോഡുകള്‍.
1. വാടാനപ്പള്ളി ബീച്ച് റോഡ്
2. തൃത്തല്ലൂര്‍ സെന്‍റര്‍ ബീച്ച് റോഡ്
3. ഗണേശമംഗലം കിഴക്കോട്ടുള്ള റോഡ്
മേല്‍പറഞ്ഞ റോഡുകളില്‍ പൊതു ഗതാഗതം അവശ്യകാര്യങ്ങള്‍ക്കുമാത്രമായി നിയന്ത്രിക്കുന്നതിന് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തുന്നതിന് പോലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ ആക്ട് പ്രകാരം കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണ്. അവശ്യവസ്തുക്കള്‍ വാങ്ങുന്നത് പൂര്‍ണ്ണമായും RRT / ഹോം ഡെലിവറിയായി നടത്തേണ്ടതാണ്.
പഞ്ചായത്ത് പ്രദേശത്ത് താഴെപ്പറയുന്ന റോഡുകൾ അടച്ച് ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
എൻ എച്ച് ന് പടിഞ്ഞാറ്
1. ആശാന്‍ റോഡ് പടിഞ്ഞാറ്
2. ഏഴാംകല്ല് പടിഞ്ഞാറ്
3. കാളിക്ഷേത്രം റോഡ്
4. സുമതി ടീച്ചര്‍ റോഡ്
5. ആശുപത്രി ബീച്ച് റോഡ്
6. അലയ്ഡ് തെക്കുവശം റോഡ്
7. മദാര്‍ റോഡ്
8. ഗണേശമംഗലം ബീച്ച് റോഡ്
9. ചിലങ്ക റോഡ്
10. ചിലങ്ക ബീച്ച് റോഡ്
11. ഫാന്‍സി റോഡ്
12. ആലുങ്ങല്‍ ക്ഷേത്രം റോഡ്
13. അഞ്ചങ്ങാടി റോഡ്
14. പട്ടിലങ്ങാടി റോഡ്
15. ചിഞ്ചു വളവ്
16. കൃഷ്ണന്‍ ഡോക്ടര്‍ റോഡ്
എൻ എച്ചിന് കിഴക്ക്
1. ആശാന്‍ റോഡ്
2. നടുവില്‍ക്കര പാലം റോഡ്
3. പെട്രോള്‍ പമ്പ് - പ്രിയദര്‍ശിനി റോഡ്
4. എട്ടാംകല്ല് റോഡ്
5. ഏംഗല്‍സ് നഗര്‍ റോഡ്
6. മീന്‍ചന്ത റോഡ്
7. ചേലോട് റോഡ്