അനുശ്രീക്ക് അനുമോദനവുമായി യൂത്ത് കോൺഗ്രസ്സ്
വലപ്പാട്: യൂത്ത് കോൺഗ്രസ്സ് വലപ്പാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സാങ്കേതിക സർവ്വകലാശാലയിൽ നിന്നും ബിടെക് കംപ്യൂട്ടർ സയൻസിൽ എട്ടാംറാങ്ക് കരസ്ഥമാക്കിയ അനുശ്രീയെ വസതിയിലെത്തി അനുമോദിച്ചു. യൂത്ത് കോൺഗ്രസ്സ് ദേശീയ കോർഡിനേറ്റർ അഡ്വ. സുഷിൽ ഗോപാൽ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് പ്രവീൺ രവീന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആൻ്റോ തൊറയൻ ,പി എം ശരത് കുമാർ, ജെൻസൻ വലപ്പാട്, അഖിലേഷ് നാട്ടിക, ഉല്ലാസ് വലപ്പാട് എന്നിവർ സംസാരിച്ചു.