യൂത്ത് കോൺഗ്രസ് രാജീവ്ഗാന്ധി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്മാർട്ട്ഫോൺ വിതരണം ചെയ്തു.
എടത്തിരുത്തി: യൂത്ത് കോൺഗ്രസ് രാജീവ്ഗാന്ധി യൂണിറ്റ്, പല്ല - കല്ലുംകടവിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ പഠനത്തിന് സഹായമായി നടത്തുന്ന സ്മാർട്ട്ഫോൺ ചലഞ്ചിന്റെ ആദ്യഘട്ട വിതരണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സർവോത്തമൻ പി ആർ ആധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് നിയാസ് സ്വാഗതം ചെയ്തു. സീനിയർ കോൺഗ്രസ് പ്രവർത്തകൻ മൊയ്തു ഹാജി മൊബൈൽ ഫോൺ കൈമാറി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി അഫ്സൽ, സുജിത്ത്, നവാസ് പോക്കാക്കില്ലത്ത്, മുഹമ്മദ് റാഷിൻ, ജാസിർ, യാസിർ, അക്കു, ഫാസിൽ, പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.