സപ്പോർട്ടിംഗ് സ്റ്റാഫ് താൽക്കാലിക നിയമനം

കേരള വാട്ടർ അതോറിറ്റിയുടെ സീവറേജ് പദ്ധതികളുടെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി തൃശൂർ ജില്ലയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സപ്പോർട്ടിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. എൻജിനീയർ, ഡ്രാഫ്റ്റ്സ്മാൻ/ ടെക്നിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 179 ദിവസത്തേക്ക് അല്ലെങ്കിൽ റിപ്പോർട്ട് പൂർത്തീകരിക്കുന്നത് വരെ ആയിരിക്കും നിയമനം. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ചെമ്പുക്കാവിലുള്ള കേരള വാട്ടർ അതോറിറ്റി തൃശൂർ പി എച്ച് ഡിവിഷൻ ഓഫീസിൽ സെപ്റ്റംബർ 14ന് രാവിലെ 11 മണിക്ക് എത്തിച്ചേരണം. എൻജിനീയർ തസ്തികയിലേക്ക് ബിടെക് സിവിൽ/ എൻവിയോൺമെന്റ് വാട്ടർ സപ്ലൈ, കൂടാതെ സീവറേജ് ഡിസൈനിങ്ങിൽ സൂപ്പർവിഷൻ പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. ദിവസ വേതനം 1425 രൂപ. സിവിൽ എൻജിനീയറിങിൽ ഡിപ്ലോമയും ഓട്ടോ കേഡ് എം എസ് ഓഫീസ് എന്നിവയും എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് ഡ്രാഫ്റ്റ്സ്മാൻ അല്ലെങ്കിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ദിവസവേതനം 740 രൂപ

Related Posts