തൃശ്ശൂർ ജില്ലാ ത്രോബോൾ ചാമ്പ്യൻഷിപ്പിന് സമാപനം.

എടമുട്ടം: തൃശ്ശൂർ ജില്ലയിലെ എടമുട്ടം കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്ര മൈതാനിയിൽ സമാപിച്ചജില്ലാ ത്രോബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചെന്ത്രാപ്പിന്നി എസ് എൻ വിദ്യാഭവനും,

ആൺകുട്ടികളുടെ വിഭാഗത്തിൽ അതിരപ്പിള്ളി നോട്ടർഡാം സ്കൂളും ചാമ്പ്യൻമാരായി.

രണ്ടാം സ്ഥാനം പ്ലേബോൾ ഗേൾസ് ക്ലബ് വാടാനപ്പള്ളിയും, ക്ഷത്രിയ സ്പോർട്സ് ക്ലബ്ബ് കൈപമംഗലവും നേടി. മൂന്നാം സ്ഥാനം എസ്‌എൻ എസ് സമാജം സ്കൂൾ എടമുട്ടവും, പ്ലേ ബോൾ ബോയ്സ് വാടാനപ്പള്ളിയും കരസ്ഥമാക്കി. സമാപനസമ്മേളനത്തിൽ വലപ്പാട് എസ് ഐ വിജു പൗലോസ് സമ്മാനദാനം നിർവ്വഹിച്ചു. ത്രോബോൾ ജില്ലാ പ്രസിഡണ്ട്ഉണ്ണികൃഷ്ണൻ വാഴപ്പുള്ളി അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ സലിം എം എ, പി സി രവി, ക്ഷേത്രംസെക്രട്ടറി വി കെ ഹരിദാസ് എന്നിവർ സംസാരിച്ചു. അടുത്ത മാസം കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാനചാമ്പ്യൻഷിപ്പിനുള്ള ടീമുകളുടെ തെരഞ്ഞെടുപ്പും നടന്നു.