ടിക്കറ്റ് കാന്‍സലിങ്; റെയില്‍വേയ്ക്ക് പ്രതിദിനം ലഭിക്കുന്നത് 7 കോടി

ന്യൂഡല്‍ഹി: ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുന്നതിലൂടെയും വെയിറ്റിംഗ് ലിസ്റ്റിലെ ടിക്കറ്റുകൾ റദ്ദാക്കാതെയും വരുന്നതിലൂടെ റെയിൽവേയ്ക്ക് ലഭിക്കുന്നത് പ്രതിദിനം 7 കോടിയെന്ന് വിവരാവകാശ രേഖ. 2019 നും 2022 നും ഇടയിലാണ് ഈ തുക റെയിൽവേയ്ക്ക് ലഭിച്ചത്. 2019 നും 2022 നും ഇടയിൽ 31 കോടിയിലധികം ടിക്കറ്റുകളാണ് റദ്ദാക്കിയത്. ഇതുവഴി ഇന്ത്യൻ റെയിൽവേയ്ക്ക് 6,297 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. പ്രതിദിനം ശരാശരി 4.31 കോടിയാണ് റെയിൽവേയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ റെയിൽവേയുടെ വരുമാനത്തിൽ 32% വർധനവുണ്ടായതായി മന്ത്രാലയം അറിയിച്ചു. 2021 ൽ 1,660 കോടി രൂപയിൽ നിന്ന് 2022 ൽ 2,184 കോടി രൂപയായി ഉയർന്നു. 2020 ൽ ടിക്കറ്റ് റദ്ദാക്കലിലൂടെ ആകെ ലഭിച്ചത് 796 കോടി രൂപയാണ്. പ്രതിദിനം ശരാശരി 2.17 കോടി രൂപയാണ് വരുമാനം. 2022 ആയപ്പോഴേക്കും ഇത് 6 കോടി രൂപയിൽ നിന്ന് 2,184 കോടി രൂപയായി ഉയർന്നു. 2019 നും 2022 നും ഇടയിൽ 9.03 കോടി ആളുകൾ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കിയില്ല. ഇതിൽ നിന്ന് 4,107 കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്.

Related Posts