എൻ ഊര് ഗോത്ര പൈതൃക ഗ്രാമം: ഇന്ന് മുതൽ പ്രവേശന ടിക്കറ്റ്

വയനാട്: എൻ ഊര് ഗോത്ര പൈതൃക ഗ്രാമം സന്ദർശിക്കുന്നതിന് ഇന്ന് മുതൽ ടിക്കറ്റ് ഏർപ്പെടുത്തി. മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 150 രൂപ, 100 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ക്യാമറകൾക്കും ടിക്കറ്റ് എടുക്കണം. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവേശനം. ഉദ്ഘാടനത്തിനുശേഷം ഇന്നലെ പ്രവേശനം സൗജന്യമായിരുന്നു.

പൂക്കോട് വെറ്ററിനറി സർവകലാശാലക്കടുത്തുള്ള 25 ഏക്കറിലാണ് ടൂറിസം വകുപ്പുമായി സഹകരിച്ച് പൂർണമായും പട്ടികവർഗക്കാർ നിയന്ത്രിക്കുന്ന പദ്ധതി. ഗോത്രവിഭാഗക്കാരുടെ പാരമ്പര്യവും സംസ്‌കാരവും അടുത്തറിയുകയും അറിയാത്തവര്‍ക്കു പറഞ്ഞും കാണിച്ചും കൊടുക്കുകയാണ് ഗ്രാമത്തിന്റെ പ്രധാന ലക്ഷ്യം.