വാകേരിയില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു
സുല്‍ത്താന്‍ബത്തേരി: വയനാട് വാകേരിയില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തനിലയില്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വനംവകുപ്പിന്റെ ലാബിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് കടുവയെ ജനവാസമേഖലയില്‍ കണ്ടത്. കടുവയുടെ കാലിന് ഗുരുതര പരുക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് കടുവ അവശനിലയിലായിരുന്നു. വനത്തില്‍ കടുവകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് പരിക്കുപറ്റിയതെന്നാണ് പ്രാഥമിക നിഗമനം.
വയനാട്ടില്‍ കടുവ ഭീതിയിലായ വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജനവാസ കേന്ദ്രത്തില്‍ വീണ്ടും കടുവ ഇറങ്ങിയാല്‍ മയക്കുവെടിവെച്ച് വീഴ്ത്താനായിരുന്നു അധികൃതരുടെ തീരുമാനം.