മഹത്തായ ആശയത്തിന് ലോകം മാറ്റിമറിക്കാന്‍ കഴിയുമെന്ന് കാണിച്ചു തന്നു; സ്റ്റീവ് ജോബ്‌സിനെ അനുസ്മരിച്ച് ടിം കുക്ക്

ന്യൂയോര്‍ക്ക്: ആപ്പിളിന്റെ സ്ഥാപകനും തന്‍റെ സുഹൃത്തുമായ സ്റ്റീവ് ജോബ്സിനെ അനുസ്മരിച്ച് ടിം കുക്ക്. 2011 ഒക്ടോബർ 5നാണ് 56-ാം വയസ്സിൽ സ്റ്റീവ് ജോബ്സ് ശ്വാസതടസ്സം മൂലം അന്തരിച്ചത്. "ഒരു മഹത്തായ ആശയത്തിന് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന് സ്റ്റീവ് ഞങ്ങളെ എല്ലാവരേയും വീണ്ടും വീണ്ടും കാണിച്ചുതന്നു. ഇന്നും എന്നും അദ്ദേഹത്തെ ഓര്‍ക്കുന്നു." കുക്ക് ട്വിറ്ററിൽ കുറിച്ചു. ആപ്പിളിന്‍റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവും ചെയർമാനുമായിരുന്നു ജോബ്സ്. അദ്ദേഹം പിക്സറിന്‍റെ സിഇഒ ആയിരുന്നു. കൂടാതെ വാൾട്ട് ഡിസ്നി കമ്പനിയിലെ പ്രധാന സ്ഥാനവും വഹിച്ചിരുന്നു.

Related Posts