6 ലക്ഷത്തിലേറെ എകെ-203 തോക്കുകൾ വാങ്ങാൻ ഇന്ത്യ-റഷ്യ കരാർ

എകെ-203 തോക്കുകൾ വാങ്ങാനും കലാഷ്‌നികോവ് സീരീസിലുള്ള ചെറുകിട ആയുധ നിർമാണ മേഖലയിലെ സഹകരണം മെച്ചപ്പെടുത്താനുമുള്ള കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ജനറൽ സെർജി ഷോയ്ഗുവുമാണ് കരാറിൽ ഒപ്പിട്ടത്. ഇൻഡോ-റഷ്യ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് വഴി ആറ് ലക്ഷത്തിലധികം എകെ-203 റൈഫിളുകളാണ് വാങ്ങുന്നത്. കരാറുകൾ മേഖലയിലാകെ സമാധാനവും സ്ഥിരതയും കൊണ്ടുവരുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു.

"റഷ്യയുടെ ശക്തമായ പിന്തുണയെ ഇന്ത്യ സർവാത്മനാ സ്വാഗതം ചെയ്യുന്നു. ഇരുരാജ്യങ്ങൾക്കും ഇടയ്ക്കുള്ള സഹകരണം മുഴുവൻ മേഖലയിലും സമാധാനവും സമൃദ്ധിയും സ്ഥിരതയും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു," പ്രതിരോധ മന്ത്രി ട്വിറ്ററിൽ കുറിച്ചു.

ചെറിയ ആയുധങ്ങളും സൈനിക സഹകരണവും സംബന്ധിച്ച നിരവധി കരാറുകളും പ്രോട്ടോക്കോളുകളും ഒപ്പുവെച്ചതിൽ സന്തോഷമുണ്ട്.

ഇരുരാജ്യങ്ങൾക്കും ഇടയ്ക്കുള്ള പ്രതിരോധ ഇടപാടുകൾ അഭൂതപൂർവമായ രീതിയിൽ പുരോഗമിച്ചിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി റഷ്യ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

Related Posts