കാമുകിക്ക് വിലകൂടിയ ഗിഫ്റ്റ് നൽകാൻ മോഷണം, കാമുകൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കാമുകിക്ക് വിലയേറിയ ഗിഫ്റ്റ് നൽകാൻ മോഷണം നടത്തിയ സംഭവത്തിൽ കാമുകൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സരോജിനി നഗർ പ്രദേശത്താണ് സംഭവം. കുറച്ചു നാളായി കാമുകി അകൽച്ച കാണിക്കുന്നു. വിലകൂടിയ സമ്മാനങ്ങൾ നൽകാത്തതിൻ്റെ പരിഭവമാണ് എന്ന് മനസ്സിലാക്കിയതോടെ കാമുകനായ ഷുഭം (20) ആണ് മോഷണം ആസൂത്രണം ചെയ്യുന്നത്. ഇയാൾ മുൻപും ചില കുറ്റകൃത്യങ്ങൾക്ക് ജയിലിൽ കിടന്നിട്ടുണ്ട്. തടവറക്കാലത്തെ പരിചയക്കാരാണ് കൂട്ടുപ്രതികൾ.

സരോജിനി നഗർ നിവാസിയായ ആദിത്യ കുമാർ എന്നയാളിൻ്റെ വീട്ടിലാണ് മോഷ്ടാക്കൾ കയറിയത്. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ബാഗ്, ജാക്കറ്റ്, വാച്ച് എന്നിവയാണ് കവർന്നത്. ഒരു ബഹുരാഷ്ട്ര കമ്പനിയിലെ സിഇഒ ആണ് ആദിത്യകുമാർ.

ആർ കെ പുരം സ്വദേശി ഷുഭം (20), നിസാമുദ്ദീൻ സ്വദേശി ആസിഫ് (19), ജാമിയ നഗർ സ്വദേശി മുഹമ്മദ് ഷരീഫുൾ മുല്ല (41) എന്നിവരാണ് അറസ്റ്റിലായത്.

Related Posts