ഫിഷറീസ് വകുപ്പിലേക്ക് വള്ളം വാടകയ്ക്ക് ക്ഷണിച്ചു
തൃശൂര്‍ ജില്ലയിലെ അഴീക്കോട് ഫെറി മുതല്‍ ചേറ്റുവ വരെയുളള കനോലി കനാല്‍, കരുവന്നൂര്‍ പുഴ, ചാലക്കുടിപ്പുഴ, കെ.എല്‍.ഡി.സി. കനാല്‍, റിസര്‍വോയറുകള്‍, കോള്‍പ്പാടങ്ങള്‍ എന്നീ ഉള്‍നാടന്‍ ജലാശയങ്ങളില്‍ നടപ്പ് സാമ്പത്തിക വര്‍ഷം വ്യാപക പട്രോളിംഗ് നടത്തുന്നതിലേയ്ക്കായി സ്വന്തമായി വളളം ഉളളവരില്‍ നിന്നും ദിവസവാടകയ്ക്ക് വളളം ലഭ്യമാക്കുന്നതിന് മുദ്രവച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവരുടെ ഉടമസ്ഥതയില്‍ ബോട്ട് ഉണ്ടായിരിക്കേണ്ടതും അതുസംബന്ധിച്ച രേഖകള്‍ ക്വട്ടേഷനോടൊപ്പം സമര്‍പ്പിക്കേണ്ടതുമാണ്. ബോട്ടിന്റെ ദിവസവാടകയും ബോട്ട് ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിനുളള ഇന്ധനത്തിനാവശ്യമായ ചെലവും ക്വട്ടേഷനില്‍ പ്രത്യേകം രേഖപ്പെടുത്തണം. ഏത് പ്രതികൂല കാലാവസ്ഥയിലും കായല്‍ തെരച്ചിലിനും പട്രോളിംഗിനും പോകുവാന്‍ അനുയോജ്യമായിരിക്കണം. അഞ്ച് വര്‍ഷത്തില്‍ കുറവ് പഴക്കമുളളതും, നല്ല പ്രവര്‍ത്തനക്ഷമത ഉളളതുമായ ബോട്ടുകള്‍ക്ക് മുന്‍ഗണന. ബോട്ട് വാടകയ്ക്ക് എടുക്കുന്നത് കുറഞ്ഞത് ഒരു മാസത്തേയ്ക്കും കൂടിയത് 2023 മാര്‍ച്ച് 31 വരെയും അല്ലെങ്കില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നിശ്ചയിക്കുന്ന തീയതി വരെയോ ആയിരിക്കും. ബോട്ടിന്റെ ഉടമസ്ഥാവകാശ രേഖകളും, രജിസ്‌ട്രേഷന്‍, ഇന്‍ഷ്വറന്‍സ്, ലൈസന്‍സ് സംബന്ധിച്ച രേഖകളുടേയും പകര്‍പ്പുകള്‍, ഉടമസ്ഥന്റെ തിരിച്ചറിയല്‍ കാര്‍ഡ്, വളളത്തിന്റെ ഫോട്ടോ എന്നിവ ക്വട്ടേഷനൊപ്പം സമര്‍പ്പിക്കണം. ഫിഷറീസ് വകുപ്പിന്റെ അധികാരപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ബോട്ട് ഏതു സ്ഥലത്തും ഏതു സമയത്തും പ്രവര്‍ത്തിപ്പിക്കണം. അല്ലാത്ത പക്ഷം കരാര്‍ ലംഘനമായി കണക്കാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487-2441132