പെണ്ണുങ്ങളോട് അന്തസ്സായി പെരുമാറാൻ അമ്മപെങ്ങന്മാർ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമല്ലെന്ന് ശാരദക്കുട്ടി
പെണ്ണുങ്ങളോട് അന്തസ്സായി പെരുമാറാൻ അമ്മപെങ്ങന്മാർ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമല്ലെന്ന് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് പരിഹാസ രൂപത്തിലുളള പ്രതികരണം വന്നിരിക്കുന്നത്. കുടുംബത്തെയും അമ്മ പെങ്ങന്മാരെയും പരാമർശിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ശാരദക്കുട്ടിയുടെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
പെണ്ണുങ്ങളോട് അന്തസ്സായി പെരുമാറാൻ അമ്മപെങ്ങന്മാർ ഉണ്ടായിരിക്കേണ്ടത് ഒരത്യാവശ്യമല്ല. അമ്മുമ്മ ഉണ്ടായിരിക്കണമെന്ന് തീരെ നിർബന്ധമില്ല. ഇതൊന്നുമില്ലാത്ത നല്ല കിടുക്കൻ ആണുങ്ങളുണ്ടിവിടെ. ബോധത്തിന്റെ അടിത്തട്ടിൽ പറ്റിപ്പിടിച്ചു കിടക്കുന്ന അച്ഛനിസത്തെയും അമ്മാവനിസത്തെയുമൊക്കെ തിരിച്ചറിഞ്ഞ് പിഴുതുകളയാൻ ശ്രമിച്ചാൽ മാത്രം മതിയെന്ന് പോസ്റ്റിൽ ശാരദക്കുട്ടി എഴുതുന്നു.