സന്തോഷ് ട്രോഫി; കപ്പിലേക്ക് കേരളത്തിന് രണ്ട് മത്സരങ്ങള്‍ മാത്രം; ഇന്ന് കര്‍ണാടകയെ നേരിടും
സന്തോഷ് ട്രോഫിയില്‍ മുത്തമിടാന്‍ ഇനി കേരള ടീമിന് രണ്ട് മത്സരങ്ങളുടെ ദൂരം മാത്രം. ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ കേരളം കര്‍ണാടകയെ നേരിടും. രാത്രി 8.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. നാളെ നടക്കുന്ന രണ്ടാമത്തെ സെമിയില്‍ മണിപ്പൂരിന്റെ എതിരാളികള്‍ ബംഗാളാണ്.
ക്യാപ്റ്റന്‍ ജിജോയും അര്‍ജുന്‍ ജയരാജുമടങ്ങിയ മധ്യനിര ഏത് ടീമിനെയും വെല്ലുന്നതാണ്. ഇതുവരെ അഞ്ച് ഗോളാണ് ജിജോയുടെ ബൂട്ടില്‍ നിന്നും പിറന്നത്.