മംഗളാദേവിയിൽ ചിത്ര പൗര്‍ണമി ഉത്സവം ഇന്ന്‌

കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവിയിൽ ചിത്രാപൗർണ്ണമി ഉത്സവം ഇന്ന് നടക്കും

വർഷത്തിൽ ഒരിക്കൽ ചിത്രാപൗർണ്ണമി നാളിൽ മാത്രം ഭക്തർക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്‌നാടും സംയുക്തമായാണ് നടത്തുന്നത്. ആയിരത്തിലധികം വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ ഉത്സവനാളിൽ കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകളാണ് നടത്തുന്നത്.

ഇരു സംസ്ഥാനങ്ങളുടെയും ആർടിഒമാർ ഫിറ്റ്‌നസ് പരിശോധിച്ച വാഹനത്തിൽ സ്റ്റിക്കർ പതിപ്പിക്കണം. ഉത്സവദിവസം വാഹനങ്ങളിൽ അമിതമായി ആളെ കയറ്റാൻ അനുവദിക്കില്ല. പ്രഥമശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘം, കാർഡിയോളജിസ്റ്റ് എന്നിവരുടെ സേവനവും അഞ്ച് ആംബുലൻസുകളും മല മുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Posts