ഇന്ന് ഒന്നാം ഓണം; ഉത്രാടപ്പാച്ചിലിലേക്ക് മലയാളികൾ

ഇന്ന് ഉത്രാടം. ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. രണ്ടുവർഷം കൊവിഡ് മൂലം ആഘോഷങ്ങൾ നിയന്ത്രിക്കേണ്ടി വന്ന മലയാളികൾ എല്ലാം മറന്ന് ഓണം കൊണ്ടാടാനുള്ള ഒരുക്കങ്ങളിലാണ്. എല്ലാ കുറവുകളും പരിഹരിച്ച് തിരുവോണത്തെ വരവേൽക്കാനുള്ള ദിനമാണിത്. ഉത്രാടത്തിന്റെ പിറ്റേന്ന് തിരുവോണം ആഘോഷിക്കും. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നാണ് പറയാറ്. കുട്ടികൾ ഓണം ആഘോഷിക്കുകയും മുതിര്‍ന്നവര്‍ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് വിളിക്കുന്നത്.

Related Posts