ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്

മിയാമി: ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന്. മത്സരത്തിനായി ഇരുടീമുകളും ഇന്നലെ അമേരിക്കയിലെ മിയാമിയിൽ എത്തിയിരുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ നടക്കുന്നത്. രാത്രി 8 മണിക്കാണ് ഇന്നത്തെ മത്സരം. ഇന്നത്തെ മത്സരം ജയിച്ചാൽ ഏകദിന പരമ്പരയ്ക്ക് ശേഷം ടി20 പരമ്പര കൂടി സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിക്കും. മൂന്നാം മത്സരം ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്. ഫ്ലോറിഡയിലെ പിച്ചിന്‍റെ പ്രവചനാതീതമായ സ്വഭാവം മത്സരം ആവേശകരമാക്കുമെന്ന് ആരാധകർ കരുതുന്നു. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ഇതേ വേദിയിൽ തന്നെ നടക്കും. ടീമുകളുടെ കിറ്റ് എത്താൻ വൈകിയതിനെ തുടർന്ന് പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ ആരംഭിക്കാൻ വൈകിയിരുന്നു.

Related Posts