ഇന്ന് ലോക പരിസ്ഥിതി ദിനം
ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനം. ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതി. നമ്മൾ കഴിക്കുന്ന ഭക്ഷണം മുതൽ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മുടെ ഗ്രഹത്തെ വാസയോഗ്യമാക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം പ്രകൃതിയിൽ നിന്നാണ് ലഭിക്കുന്നത്. പരിസ്ഥിതി മലിനീകരണം കൂടി വരുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയെ കുറിച്ചും മരങ്ങളുടെ പ്രാധാന്യവും ശുദ്ധവായുവിൻ്റെ ആവശ്യകതയും എല്ലാം ഓർമപ്പെടുത്തുനതിനു വേണ്ടിയാണ് നാം ഈ ദിനം ആചരിക്കുന്നത്.