ഫിഫ ലോകകപ്പ്; ഏറ്റുമുട്ടാനൊരുങ്ങി ടുണീഷ്യയും ഓസ്ട്രേലിയയും
ദോഹ: ഖത്തർ ലോകകപ്പിൽ ആദ്യ വിജയം തേടി ടുണീഷ്യയും ഓസ്ട്രേലിയയും ഇന്ന് ഏറ്റുമുട്ടും. ഗ്രൂപ്പ് ഡിയിൽ ഇരുടീമുകളുടേയും രണ്ടാമത്തെ മത്സരമാണിത്. ഇന്ത്യൻ സമയം 3:30നാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ ഡെൻമാർക്കിനെ ഗോൾരഹിത സമനിലയിൽ തളച്ച ടുണീഷ്യ ഓസ്ട്രേലിയയെ തോൽപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. മറുവശത്ത്, ഫ്രാന്‍സിനോട് നാല് ഗോള്‍ വഴങ്ങി തോല്‍വി സമ്മതിച്ചാണ് ഓസ്ട്രേലിയ എത്തുന്നത്. ഇന്നത്തെ മത്സരത്തിൽ തോറ്റാൽ ഓസ്ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്താകും.