ഐക്യകേരളത്തിനായി ജനലക്ഷങ്ങൾ നടത്തിയ പോരാട്ടത്തിൻ്റെ ഫലമാണ് ഇന്നത്തെ കേരളം: പിണറായി വിജയൻ
ലക്ഷക്കണക്കിന് ജനങ്ങൾ ഐക്യകേരളം കെട്ടിപ്പടുക്കാൻ നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് ഇന്നത്തെ കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളപ്പിറവി ദിനത്തിൽ ട്വിറ്ററിലൂടെ നൽകിയ ആശംസാ സന്ദേശത്തിലാണ് ഐക്യകേരളം യാഥാർഥ്യമാക്കാനുള്ള ജനകീയ പരിശ്രമങ്ങളെപ്പറ്റി മുഖ്യമന്ത്രി എടുത്തുപറഞ്ഞത്.
ജനലക്ഷങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ, ഒരുമയുടെയും സമാധാനത്തിൻ്റെയും സമൃദ്ധിയുടെയും നാളുകൾ സൃഷ്ടിക്കാൻ നമുക്ക് പ്രയത്നിക്കാം. മുഴുവൻ മലയാളികൾക്കും ഹൃദയപൂർവം കേരളപ്പിറവി ആശംസകൾ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.