ടോഡി & അബ്ക്കാരി മസ്ദൂർ സംഘം (ബിഎംഎസ് ) വാടാനപ്പിള്ളി റേഞ്ച് കുടുംബ സംഗമം സംഘടിപ്പിച്ചു

ഭാരതിയ മസ്ദൂർ സംഘം (ബിഎം എസ് ) 67-ആം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ടോഡി & അബ്ക്കാരി മസ്ദൂർ സംഘം (ബിഎംഎസ് ) വാടാനപ്പിള്ളി റേഞ്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. റേഞ്ച് വൈസ്. പ്രസിഡണ്ട് ഷൈജൻ നമ്പനത്തിന്റെ അദ്ധ്യക്ഷതയിൽ എങ്ങാണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ നടന്ന സംഗമം ബിഎം എസ് ജില്ലാ സെക്രട്ടറി. കെ. എൻ വിജയൻ ഉദ്ഘാടനം ചെയ്തു .എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. ക്ഷേത്ര കാർമ്മിക് സംഘ് സംസ്ഥാന സെക്രട്ടറി കെ. രമേശ് മാരാർ, ബിഎം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ബി ജയശങ്കർ, നാട്ടിക മേഖല പ്രസിഡണ്ട് എൻ.വി സേതുനാഥൻ, റേഞ്ച് പ്രഭാരി എൻ. എം രാമകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സമാരോപ് ബിഎം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ജെ ജിജേഷ് കുമാർ നിർവഹിച്ചു. റേഞ്ച് സെക്രട്ടറി സി. എസ് സുധീഷ് സ്വാഗതവും, റേഞ്ച് വൈസ്. പ്രസിഡണ്ട് എൻ. ബി ശൈലേഷ് നന്ദിയും പ്രകടിപ്പിച്ചു.

Related Posts