അമ്പെയ്ത്ത്; ഇന്ത്യയുടെ പ്രവീൺ യാദവ് പ്രീ ക്വാർട്ടറിലേക്ക്.
By NewsDesk
ടോക്യോ: പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്തിൽ ഇന്ത്യയുടെ പ്രവീൺ യാദവ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ലോക രണ്ടാം നമ്പർ താരം റഷ്യയുടെ ഗൽസാൻ ബസർഷപോവിനെ കീഴടക്കിയാണ് താരം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. സ്കോർ: 6-0. ആദ്യ സെറ്റ് 29-27 ന് സ്വന്തമാക്കിയ ഇന്ത്യൻ താരം രണ്ടാം സെറ്റ് 28-27 നും മൂന്നാം സെറ്റ് 28-24 നും സ്വന്തമാക്കി.