മികച്ചതാരങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു.
ടോക്യോ ഒളിമ്പിക്സിന് ഇന്ന് തുടക്കം.
ടോക്യോ: കൊവിഡിനെ മഹാമാരി മൂലം ഒരു വർഷത്തോളം വൈകിയ ടോക്യോ ഒളിമ്പിക്സിന് ഇന്ന് തുടക്കം. ആദ്യ ദിനമായ വെള്ളിയാഴ്ച ഇന്ത്യയ്ക്കായി അമ്പെയ്ത്തിൽ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി, പുരുഷൻമാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ അതാനു ദാസ് എന്നിവർ ഇറങ്ങും. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം. കൊവിഡ് കാലമായതിനാൽ പരിശീലനമടക്കം പ്രതിസന്ധിയിലായിരുന്നെങ്കിലും മികച്ചതാരങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. യുമെനോഷിമ റാങ്കിങ് ഫീൽഡിലാണ് മത്സരങ്ങൾ. പവിൻ യാദവ്, തരുൺദീപ് റായ് എന്നിവരാണ് ഇന്ന് അമ്പെയ്ത്തിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ. ആഗോള സ്പോർട്സ് ഡേറ്റാ വിശകലന കമ്പനിയായ ഗ്രേസ്നോട്ട് നാല് സ്വർണമടക്കം ഇന്ത്യ 19 മെഡൽവരെ നേടുമെന്ന് പ്രവചിക്കുന്നു.