ഒളിമ്പിക് വില്ലേജിൽ കൊവിഡ് വ്യാപനം; ഇതുവരെ പോസിറ്റീവായത് 86 പേർക്ക്.
ടോക്യോ: ഒളിമ്പിക്സ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ ഒളിമ്പിക് വില്ലേജിൽ കൊവിഡ് രൂക്ഷമാകുന്നു. രണ്ട് താരങ്ങൾക്ക് കൂടി രോഗം ബാധിച്ചതായി സംഘാടകർ അറിയിച്ചു. ഇതോടെ ഗെയിംസ് വില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 86 ആയി. അമേരിക്കൻ ബീച്ച് വോളിബോൾ താരം ടെയ്‌ലർ ക്രാബ്, ബ്രിട്ടന്റെ ഒന്നാം നമ്പർ സ്‌കീറ്റ് ഷൂട്ടർ ആംബർ ഹിൽസ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച താരങ്ങൾക്ക് വെള്ളിയാഴ്ച ആരംഭിക്കുന്ന ഒളിമ്പിക്സ് നഷ്ടമാകും. ടോക്യോയിൽ രോഗ വ്യാപന സാധ്യത തള്ളാൻ കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന.