അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ.
ടോക്യോ: അമ്പെയ്ത്തിലെ ഇന്ത്യയുടെ ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനൽ മത്സരം ഇന്നുതന്നെ നടക്കും. വനിതാ വ്യക്തിഗത മത്സരത്തിൽ റഷ്യയുടെ സീനിയ പെറോവയെ കീഴടക്കിയാണ് ദീപിക അവസാന എട്ടിൽ പ്രവേശിച്ചത്. സ്കോർ: 6-5.
അഞ്ചുസെറ്റുകളിൽ ഇരുതാരങ്ങളും സമനില പാലിച്ചതോടെ മത്സരം ഷൂട്ട് ഓഫിലേക്ക് നീണ്ടു. ഷൂട്ട് ഓഫിൽ ലോക ഒന്നാം നമ്പർ താരമായ ദീപിക 10 പോയന്റും റഷ്യൻ താരം ഏഴ് പോയന്റുമാണ് നേടിയത്. സ്കോർ: 28-25, 26-27, 28-27, 26-26, 25-28, 10-8.